NEWS UPDATE

6/recent/ticker-posts

അപൂര്‍വ പിങ്ക് വജ്രം; വിറ്റുപോയത് 480 കോടി രൂപക്ക്

ഹോങ് കോങ്: അപൂർവ പിങ്ക് വജ്രം റെക്കോർഡ് വിലയ്ക്ക് ലേലത്തിൽ വിറ്റു. 11.15 കാരറ്റ് വില്യംസണ്‍ പിങ്ക് സ്റ്റാര്‍ വെള്ളിയാഴ്ച നടന്ന ലേലത്തിൽ 57.7 മില്യൺ ഡോളർ അതായത് ഏകദേശം 480 കോടി രൂപയാണ് നേടിയത്. 

കലാമൂല്യമുള്ള വസ്തുക്കളുടെ വിൽപ്പനയിൽ ലോകത്തിലെ ഏറ്റവും വലിയ ഇടനിലക്കാരയ സാതെബീസാണ് ഈ പ്രഖ്യാപനം നടത്തിയത്. വില്യംസണിന്‍റെ വജ്രത്തിന് ഇന്നേവരെ ഒരു രത്നക്കല്ലിന് ലഭിച്ച ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ലഭിച്ചത്. ഫ്ലോറിഡയിൽ നിന്നുള്ള പേരു വെളിപ്പെടുത്താത്ത ഒരാളാണ് ഈ വിലയ്ക്ക് വജ്രം വാങ്ങിയത്. 

ലേലത്തിൽ വിറ്റഴിച്ച രണ്ടാമത്തെ വലിയ പിങ്ക് വജ്രം കൂടിയാണിത്. ഇത് ഒരു അപൂർവ രത്നമായതിനാൽ, ആഗോള വിപണിയിൽ ഇതിന് വലിയ ഡിമാൻഡ് ഉണ്ട്. 2017 ൽ ഹോങ്കോങ്ങിൽ വിറ്റ സിടിഎഫ് പിങ്ക് സ്റ്റാർ 71.2 മില്യൺ ഡോളർ (ഏകദേശം 590 കോടി രൂപ) നേടി. എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനിച്ച സിടിഎഫ് പിങ്ക് സ്റ്റാറിന്‍റെയും 23.6 കാരറ്റ് വില്യംസണ്‍ സ്റ്റോണ്‍ എന്നീ വജ്രങ്ങളില്‍ നിന്നാണ് വില്യംസണ്‍ പിങ്ക് സ്റ്റാറിന് പേര് നല്‍കിയിരിക്കുന്നത്. ആകർഷണീയതയും ഉയർന്ന ഡിമാൻഡും ഈ വജ്രത്തിന്‍റെ മൂല്യം എക്കാലത്തെയും ഉയർന്ന നിലയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളൊന്നും വജ്രത്തിന്റെ വിലയെ ബാധിക്കാറില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

Post a Comment

0 Comments