തിരുവനന്തപുരം: ഉത്രാടദിനത്തിൽ നവവധു തുങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലോട് സ്വദേശി ബിജു ടൈറ്റസി (29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പേരുർക്കട സ്വദേശി സംജിത ( 28 ) യാണ് മരിച്ചത്. സെപ്റ്റംബർ എട്ടാം തീയതിയാണ് നവവധു നെടുമങ്ങാട് വാടക വീട്ടിൽ ഫാനിൽ ഷാൾ കുരുക്കി തുങ്ങി മരിച്ചത്. രാവിലെ 11. മണിയോടെയായിരുന്നു സംഭവം.[www.malabarflash.com]
നാലുമാസം മുൻപായിരുന്നു ബിജുവിന്റെയും സംജിതയുടെയും വിവാഹം. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. ബിജു കൺസ്ട്രഷൻ വർക്ക് ചെയ്യുന്ന ആളാണ്. ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംജിത പിണങ്ങി സ്വന്തം വീട്ടിൽ പോയി നിന്നിരുന്നു. ആറാം തീയതി ബിജു പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവരികയായിരുന്നു.
എന്നാല്‍ തിരികെ വീട്ടിലെത്തിയ സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതു ബന്ധപ്പെട്ടു ബിജു സംജിതയെ അടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുനില വീട്ടിന്റെ മുകളിലെ റൂമിൽ സംജിത തുങ്ങിമരിക്കുകയായിരുന്നു. ഇത് കണ്ട ബിജു ഉടൻ തന്നെ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുകളുടെ പരാതിയിന്മേൽ ബിജുവിനെ കഴിഞ്ഞ ദിവസം രാത്രി പാലോട് കുടുംബ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ പോലീസ് കേസ് എടുത്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്കല്ല മരണകാരണമെന്നും പോലീസ് പറഞ്ഞു.
0 Comments