Top News

തിരുനബി പ്രപത്തിൻ്റെ വെളിച്ചം: മുഹിമ്മാത്ത് മീലാദ് വിളംബര റാലി

കാഞ്ഞങ്ങാട് : മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷനു കീഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് കാഞ്ഞങ്ങാട്ട് നടന്ന മീലാദ് വിളംബര റാലി പ്രൗഢമായി. [www.malabarflash.com]

 കാഞ്ഞങ്ങാട് സോൺ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് സംഘടനകളുടെ സഹകരത്തോടെ നടന്ന റാലി ജന ബാഹുല്യം കൊണ്ടും ദഫ് സ്കൗട്ട് സംഘങ്ങളുടെ ആകർഷണീയ പരേഡ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

തിരു നബി (സ) പ്രപഞ്ചത്തിൻ്റെത്തിൻ്റെ വെളിച്ചം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്ത മീലാദ് ക്യാമ്പയിനുമായി സമന്വയിപ്പിച്ചാണ് കാഞ്ഞങ്ങാട്ട് മുഹിമ്മാത്ത് മീലാദ് വിളംബരം നടന്നത്.

പുതിയ കോട്ട മഖാം സിയാറത്തിന് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകി. മഖാമിനു പരിസരത്ത് നിന്ന് തുടങ്ങിയ റാലിക്ക്
സുന്നി പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് സാരഥികളുമായ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ , ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി , ഹാജി അമീറലി ചൂരി, സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് , പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി , കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി , സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ , സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ , സയ്യിദ് അബ്ദുൽ അസീസ് അൽ ഹൈദറൂസി,  വൈ.എം അബ്ദുൽ റഹ്മാൻ അഹ്സനി , അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ , സുലൈമാൻ കരിവള്ളൂർ , ബഷീർ പുളിക്കൂർ , ചിത്താരി അബുല്ല ഹാജി , മൂസ സഖാഫി കളത്തൂർ , അബൂബക്കർ കമിൽ സഖാഫി , വി.സി അബ്ദുല്ല സഅദി, പാറപ്പള്ളി അബ്ദുൽ ഖാദിർ ഹാജി, കെ.പി അബുൽ റഹ്മാൻ സഖാഫി , ഹസൈനാർ സഖാഫി കുണിയ, യൂസുഫ് മദനി ചെറുവത്തൂർ , പാറപ്പള്ളി ഇസ്മായീൽ സഅദി , മടിക്കൈ അബ്ദുല്ല ഹാജി , സത്താർ പഴയ കടപ്പുറം , റഊഫ് തെക്കിൽ , അലി പൂച്ചക്കാട് , ബഷീർ മങ്കയം തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി . 

കാഞ്ഞങ്ങാട് നഗരത്തിലൂടെ കടന്ന് മാണിക്കോത്തിൽ സമാപിച്ചു. പ്രവാചക പ്രകീർത്തന ഈരടികളും ബൈത്തും അറബി നശീദകളുമായി നീങ്ങിയ റാലി നഗരത്തിന് ആത്മീയ അനുഭവമായി .

സമാപന സമ്മേളനത്തിൽ മസ്ഹൂദ് സഖാഫി ഗൂഢല്ലൂർ പ്രഭക്ഷണം നടത്തി
സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

കാസർകോട് പുത്തിഗെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹിമ്മാത്ത് എല്ലാ വർഷവും വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് വിപുലമായ മീലാദ് വിളംബരം നടത്താറുണ്ട്. കാഞ്ഞങ്ങാട്ട് ആദ്യമായാണ് മുഹിമ്മാത്തിൻ്റെ റാലി നടന്നത് .
കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിൻ ഭാഗമായി മഹിമ്മാത്തിൽ ഒരു മാസം നീളുന്ന പരിപാടികളാണ് നടക്കുന്നത്. പ്രവാചക ജന്മ മാസമായ റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ മുഹിമ്മാത്തിൽ പ്രകീർത്തന സദസ് നടക്കും. പ്രമുഖ പണ്ഡിതർ പ്രഭാഷണം നടത്തും. വിവിധ മാലിദുകളുടെ പാരായണം നടക്കും. നബിദിനത്തിന് മീലാദ് റാലിയും അനുബന്ധ പരിപാടികളും നടക്കും. കാസർകോട് ജനറൽ ആശുത്രിയിൽ സ്നേഹ വിരുന്ന് ഒരുക്കും.

Post a Comment

Previous Post Next Post