ചെന്നൈ: തീവണ്ടിയുടെ മുകളില്‍ കയറി കൊടിയുയര്‍ത്തിയ യുവാവ് ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. തിരുനെല്‍വേലിയില്‍നിന്ന് രാമേശ്വരം എക്‌സ്പ്രസില്‍ രാമേശ്വരത്ത് എത്തിയ മുകേഷ് കുമാറി(18)നാണ് ഗുരുതരമായി പരിക്കേറ്റത്.[www.malabarflash.com]
സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇമാനുവല്‍ ശേഖറിന്റെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായാണ് മുകേഷ് കുമാറും സുഹൃത്തുക്കളുമെത്തിയിരുന്നത്. തീവണ്ടി രാമേശ്വരം സ്റ്റേഷനിലെത്തിയശേഷം മുകേഷ് കുമാറും സുഹൃത്തുക്കളും തീവണ്ടിയുടെ മുകളില്‍ കയറി. ആര്‍.പി.എഫ്. സേനാംഗങ്ങള്‍ തീവണ്ടിയുടെ മുകളില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സുഹൃത്തുകള്‍ ഇറങ്ങിയെങ്കിലും മുകേഷ് കുമാര്‍ ഇറങ്ങിയില്ല.തീവണ്ടിയുടെ മുകളില്‍നിന്ന് കോണ്‍ഗ്രസിന്റെ കൊടി മുകളിലേക്ക് ഉയര്‍ത്തി. പാര്‍ട്ടി കൊടി കെട്ടിയിരുന്നത് ഇരുമ്പ് കമ്പിയിലായിരുന്നു.
ഇരുമ്പ് കമ്പി റെയില്‍വേ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷ് കുമാറിനെ മധുര രാജാജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
0 Comments