Top News

റോഷനും ഷൈനും ബാലുവും ഒന്നിക്കുന്നു; 'മഹാറാണി' ഷൂട്ടിങ് തുടങ്ങുന്നു

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡന്‍റെ പുതിയ ചിത്രമായ "മഹാറാണി"യുടെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. എസ്.ബി ഫിലിംസിന്‍റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.[www.malabarflash.com]

ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻഎം ബാദുഷയാണ് സഹനിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്ത്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരാണ് വരികൾക്ക് പിന്നിൽ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 

ഹരിശ്രീ അശോകൻ, ജോണി ആന്‍റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും മഹാറാണിയിൽ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ക്യാമറ – ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട് – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്.

Post a Comment

Previous Post Next Post