Top News

ലിവ് ടു സ്‌മൈൽ കോൺവെക്കേഷൻ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജീവിതത്തിൽ വ്യത്യസ്തമായ കാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം പഠിക്കാൻ അവസരം നല്കി പത്താം ക്ലാസും പ്ലസ് ടുവും പൂർത്തീകരിച്ച സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.[www.malabarflash.com]

ലിവ് ടു സ്‌മൈൽ ഡിജിറ്റൽ അക്കാദമിയിലൂടെ ഓൺലൈൻ ആയി കോഴ്സ് പൂർത്തിയാക്കിയ നൂറോളം വിദ്യാർഥികൾക്കാണ്  പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്. 

ഡി വൈ എസ് പി ഡോ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽ കുമാർ അനുമോദന പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ നുഹ സമദ്, ഫാത്തിമത് ജുമാന, ജസി പി ജെ, ഷാഹിദ് കെ കെ, നഹ്ല, ഹസ്സൈനാർ പിഎം എന്നിവരെ Dr അബ്ദുൽ മജീദ് മെഡൽ നൽകി ആദരിച്ചു.

Post a Comment

Previous Post Next Post