NEWS UPDATE

6/recent/ticker-posts

ഡ്യൂട്ടി ചെയ്യുന്നത് കണ്ടുപഠിക്കാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക്



---------- Forwarded message ---------
From: <no-reply@katha.today>
Date: Thu, Sep 29, 2022 at 3:31 PM
Subject: ഡ്യൂട്ടി ചെയ്യുന്നത് കണ്ടുപഠിക്കാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക്
To: <newsmalabarflash@gmail.com>


തിരുവനന്തപുരം: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിജയകരമായി നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം പഠിക്കാൻ കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സംഘം കർണാടകയിലേക്ക് പോവുകയാണ്. ഇത്തവണ ഉദ്യോഗസ്ഥരെ മാത്രമല്ല സംഘടനാ പ്രതിനിധികളെയും ഒപ്പം കൂട്ടും.[www.malabarflash.com]

അവിടെ ജീവനക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കർണാടകയിൽ നടപ്പാക്കുന്ന 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനവും കെ.എസ്.ആർ.ടി.സി പരിഗണിക്കുന്നുണ്ട്. മുഴുവൻ ട്രേഡ് യൂണിയനുകളും ഇതിനെ എതിർക്കുന്നതിനാലാണ് അവരെ ഒപ്പം കൂട്ടി കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. രണ്ട് രീതിയിലിലുള്ള സിംഗിള്‍ ഡ്യൂട്ടികളാണ് കര്‍ണാടക നടപ്പാക്കുന്നത്. 

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഒരു ഡ്യൂട്ടി. മറ്റൊന്ന് വൈകിട്ട് തുടങ്ങി രാത്രി 10-ന് അവസാനിക്കുകയും, രാവിലെ പുനരാരംഭിച്ച് ഏഴിന് തീരുന്ന വിധത്തിലുള്ളതുമാണ്. തിരക്ക് കുറയുമ്പോൾ ബസുകൾ കുറക്കുകയും തിരക്കുള്ളപ്പോൾ പരമാവധി ബസുകൾ നിരത്തിലിറക്കുകയും ചെയ്യും.

 ദീർഘദൂര ബസുകളില്‍ പ്രതിദിനം ഒരു ഡ്യൂട്ടി ലഭിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലാത്ത പക്ഷം എട്ട് മണിക്കൂറിന് ശേഷം ജീവനക്കാരെ മാറ്റും. അതേസമയം കർണാടകയിലേത് പോലെയല്ല കേരളത്തിലെ അവസ്ഥയെന്ന് ജീവനക്കാർ പറയുന്നു. റോഡുകൾ മോശമാണ്. ഗതാഗതക്കുരുക്ക് കാരണം യാത്ര സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്നും ഇവർ ആരോപിക്കുന്നു.

Post a Comment

0 Comments