Top News

സ്‌കൂളില്‍ നിന്ന് മടങ്ങിയ നാലര വയസുകാരന്‍ കാറിടിച്ച് മരിച്ചു

മംഗളൂരു: സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന നാലര വയസുകാരന്‍ കാറിടിച്ച് മരിച്ചു. സുരിബയല്‍ ദാറുല്‍ അഷ്-അരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥി മുഹമ്മദ് അബ്ദുള്‍ ഖാദിര്‍ ഹാദിയാണ് മരിച്ചത്.[www.malabarflash.com]


എസ്.എസ്.എഫ്. ജില്ലാ ദഅവ സിന്‍ഡിക്കേറ്റ് കമ്മിറ്റിയംഗവും ശാന്തിപ്പള്ളം തഖ്വാ ജുമാ മസ്ജിദിലെ മുദരിസും മുഹിമ്മാത്ത് വനിതാ കോളേജ് അധ്യാപകനുമായ സുരിബയല്‍ മഞ്ചി കാടങ്ങാടിയിലെ കെ.കെ. കലന്തര്‍ അലി ഹിമമിയുടെയും റംസീനയുടെയും മകനാണ്.

വീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കവെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സഹപാഠികളാണ് വീട്ടില്‍ വിവരമറിയിച്ചത്. സഹോദരങ്ങള്‍: മര്‍യം ഹിബ, ഹന്നത്ത് ഫാത്തിമ.

Post a Comment

Previous Post Next Post