Top News

25 കോടിയുടെ ബംപർ ഈ ടിക്കറ്റിന്; ഭാഗ്യശാലിയെ അന്വേഷിച്ച് കേരളം


തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം.[www.malabarflash.com] 

തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. രണ്ടാം സമ്മാനമായ 5 കോടി രൂപ ടിജി 270912 എന്ന ടിക്കറ്റിനാണ്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. 

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും.

Post a Comment

Previous Post Next Post