Top News

കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തു; പിന്നില്‍ മാനസിക പീഡനമെന്ന് ബന്ധുക്കള്‍

പയ്യന്നൂര്‍
: പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്.[www.malabarflash.com]

സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

ഭർത്താവിന്‍റെയും അമ്മയുടെയും സമ്മതമില്ലാതെ സൂര്യക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും പുറത്തിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ലെന്നാണ് സൂര്യയുടെ അമ്മ പറയുന്നത്. വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പലപ്പോഴും ഭക്ഷണം പോലും കൊടുത്തില്ല.

8 മാസം പ്രായമുള്ള കുഞ്ഞിനെ രാഗേഷും അമ്മയും നോക്കാറില്ലെന്ന് സൂര്യയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മരിക്കുന്ന ദിവസം തന്‍റെ ഫോണിൽ എല്ലാ തെളിവുമുണ്ടെന്ന ഓഡിയോ സൂര്യ അനിയത്തിയുടെ ഫോണിലേക്ക് അയച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

സൂര്യ ആത്മഹത്യ ചെയ്ത ദിവസം വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രയാസമുള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ആ ഫോണ്‍ വിളിക്ക് ശേഷം കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സൂര്യയുടെ വീട്ടുകാര്‍ സംശയിക്കുന്നത്.

മകൾ പ്രയാസം അനുഭവിക്കുന്നത് അറിയാമായിരുന്നെങ്കിലും അവളോട് ഭർതൃ വീട്ടിൽ പിടിച്ച് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂര്യയുടെ അമ്മ പറയുന്നത്.

Post a Comment

Previous Post Next Post