Top News

പാലത്തിന്റെ കൈവരി തകർത്ത ടിപ്പർ പുഴയുടെ മുകളിൽ തൂങ്ങി

കാഞ്ഞങ്ങാട്: പാലത്തിൽ തൂങ്ങിയാടി ടിപ്പർ ലോറി. അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു. പാണത്തൂരിൽനിന്ന് മാലക്കല്ല് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപെട്ടത്.[www.malabarflash.com]


കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ പാലത്തിൽ ശനിയാഴ്ച രാവിലെയാണ് അപകടം. പാണത്തൂർ സ്വദേശി റിയാസാണ് (28) വാഹനം ഓടിച്ചിരുന്നത്. പാലത്തിന്റെ കൈ വരി തകർത്ത ലോറി ഏറെനേരം കൈവരിയിൽ കിടന്ന് തൂങ്ങിയാടി. വാഹനം ഓടിച്ചിരുന്ന റിയാസ് ഈ സമയം ലോറിയിലിരിക്കുകയായിരുന്നു. ഏതു സമയത്തും ലോറി പുഴയിലേക്ക് വീഴാമെന്ന അവസ്ഥ.

വാഹനത്തിന്റെ മുൻഭാഗം പുഴയിലേക്ക് തൂങ്ങിനിന്നത് നാട്ടുകാരെ ഭീതിയിലാക്കി. അരമണിക്കൂറോളം നടന്ന പരിശ്രമത്തിനൊടുവിൽ ഡ്രൈവർ സുരക്ഷിതമായി പുറത്തിറങ്ങി.

ടിപ്പർ ലോറിയുടെ ഒരുഭാഗം പാലത്തിന്റെ കമ്പിയിൽ കുടുങ്ങി നിന്നതാണ് രക്ഷയായത്. ലോറി പിന്നീട് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നീക്കി.

Post a Comment

Previous Post Next Post