Top News

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്തു; പോലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

ലക്‌നൗ: പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് അപേക്ഷിക്കാന്‍ സ്റ്റേഷനിലെത്തിയ മാതാവിനെ പോലീസുദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് മൗര്യയെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യു പിയിലെ കനൗജ് ജില്ലയിലെ സദര്‍ മേഖലയിലാണ് സംഭവം.[www.malabarflash.com]


അനൂപ് മൗര്യയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ മാതാവിനോട് തന്റെ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപമെത്താന്‍ അനൂപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിയില്‍ ഒപ്പുവക്കാനെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

സ്ത്രീ എസ് പിയോട് പരാതിപ്പെട്ടതോടെ നടന്ന അന്വേഷണത്തിലും വൈദ്യ പരിശോധനയിലും ബലാത്സംഗം നടന്നതായി കണ്ടെത്തി. ഇതോടെ അനൂപ് മൗര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post