Top News

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മപ്പെടുത്തലായി ഉദയമംഗലം ക്ഷേത്രത്തില്‍ 'നിറ' ഉത്സവം

ഉദുമ: കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് കേരളീയരുടെ ജീവിതം രൂപപെട്ടത്. അതിന്റെ ഓര്‍മപ്പെടുത്തലായി ഉദുമ ഉദയമംഗലം ക്ഷേത്രത്തില്‍ 'നിറ' ഉതസവം നടത്തി ചൊവ്വാഴച്ച രാവിലെ 7.34 മുതല്‍ 8.56 വരെയുളള മുഹൂര്‍ത്തത്തില്‍ ക്ഷേത്ര മേല്‍ശാന്തി ബ്രഹ്‌മശ്രീ രാജഗോപാല ഒക്കുന്നായുടെ കാര്‍മികത്വത്തിലാണ് 'നിറ' നടത്തിയത്.[www.malabarflash.com]

നെല്‍ക്കതിരിന് പുറമെ നാല്‍പ്പാമരത്തില്‍ പെട്ട ഔഷധ സസ്യങ്ങളായ അത്തി, ഇത്തി, ആല്, അരയാല്‍ എന്നിവയും പ്ലാവ്, മാവ്, വട്ടഇല, നെല്ലി, മുള, തുളസി, പൊലിവള്ളി എന്നീ നിറക്കോപ്പുകള്‍ തിരുമുറ്റത്ത് കലശാട്ട് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര വലം വെച്ചതിനുശേഷം ഇവ വാഴഇലയില്‍ വെച്ച് ചുരുട്ടികെട്ടി പാന്തം (തേങ്ങോലയുടെ മടലിലെ പുറം തോല്) കൊണ്ട് കെട്ടിയ ശേഷം ക്ഷേത്രങ്ങളിലെ നിശ്ചിത ഇടങ്ങളില്‍ ബന്ധിച്ചു. ലഭ്യതയനുസരിച്ച് ചടങ്ങിനെത്തിയ വിശ്വാസികള്‍ വീടുകളിലേക്കും ഇവ കൊണ്ടുപോകും. 

ക്ഷേത്ര പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍ ഉദയമംഗലം, ജനറല്‍ സെക്രട്ടറി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് ഗോപാലന്‍ കുറുക്കന്‍കുന്ന്, ബാബു പ്രതാപന്‍, ടി വി കുമാരന്‍, അനിഷ് പണിക്കര്‍ മറ്റു മെമ്പര്‍മാരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post