Top News

തൊഴിലാളി മിക്സിങ് യൂണിറ്റിൽ കുടുങ്ങി, രക്ഷാപ്രവര്‍ത്തനത്തിനിടെ കൈപ്പത്തി അറ്റു

തിരുവനന്തപുരം: വിതുര തോളിക്കോട് ഇരുതലമൂലയിൽ മിക്സിങ് യൂണിറ്റിൽ അതിഥിതൊഴിലാളി കുടുങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബംഗാൾ സ്വദേശി പ്രകാശ് ആണ് അപകടത്തിൽപെട്ടത്. വിതുര ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇയാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ പ്രകാശിന്റെ കൈപ്പത്തി നഷ്ടപ്പെട്ടു.[www.malabarflash.com]


പഴകുറ്റി - പൊൻമുടി റോഡ് നിർമ്മാണം നടക്കുന്നതിന് ആവശ്യമായ കോൺക്രീറ്റ് ഇരുതലമുലയിൽ വച്ചാണ് സെറ്റ് ചെയ്യുന്നത്. കോൺക്രീറ്റ് പ്ലാന്റിൽ മിക്സ് ചെയ്യുന്നത് കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്. ഓരോ ബിന്നിൽ മെറ്റീരിയലുകൾ ഇടും. മെറ്റൽ, സിമന്റ്, ചിപ്സ് സാൻഡ് എല്ലാം ഒരുമിച്ചാണ് ഇടുന്നത്. 

ബിന്നിൽ സാൻഡ് നിറയ്ക്കുന്നതിനിടയിൽ പ്രകാശ് അകത്ത് കുടുങ്ങുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ റോപ്പ് ഉപയോഗിച്ച് കെട്ടി ഇയാളെ മുകളിലേക്ക് വലിക്കുന്നതിനിടയിലാണ് കൈ അറ്റുപോയത്. തുടർന്ന് വിതുര ഫയർഫോഴ്സ് ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇയാളെ മുകളിലെത്തിക്കുകയായിരുന്നു. 

അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രകാശിനെ മുകളിലെത്തിച്ചത്. ഇയാളെ എസ്.പി. പോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post