Top News

പതിനാലുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: തിരുമിറ്റക്കോട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപഠനശാലയിലെ വിദ്യാർത്ഥിനിയെ ഇര്‍ഷാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പതിനാല് വയസ്സുകാരനാണ് ചൂഷണത്തിന് ഇരയായത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതോടെ വീട്ടുകാർ കൗൺസിലിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തായത്. പിന്നാലെ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ മറ്റൊരു മദ്രസ അധ്യാപകന് കൂടി പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികൾ സമാന പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post