പാലക്കുന്ന്: കരിപ്പോടി എ.എൽ.പി. സ്കൂളിൽ    സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പി. ആശ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിപ്പിച്ചു കൊണ്ട് കുട്ടികൾ 75 എന്ന അക്കത്തിൽ അണിനിരന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.[www.malabarflash.com] 
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജഗദീഷ് ആറാട്ട്കടവ്  അധ്യക്ഷനായി.  വാർഡ് അംഗം  കസ്തൂരി ബാലൻ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സ്കൂളിനായി പണിത ഭക്ഷണശാലയുടെ ഉദ്ഘാടനം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്   ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു. 
ശശിധരൻ കട്ടയിൽ, പി. കെ. രാജേന്ദ്രനാഥ്, സി.കെ.ശശി, എ.ബാലകൃഷ്ണൻ, കൃഷ്ണൻ കളിങ്ങോത്ത്, നാരായണൻ,  ടി.കെ കൃഷ്ണൻ ,എം.വി.ശ്രീകല, കെ. വി. സുരേഷൻ, പി. ആശ, ബേബി സജിനി, ഹാരിസ് ആറാട്ട്കടവ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നടന്നു.


Post a Comment