Top News

ഗണേശോല്‍സവ ട്രസ്റ്റിന്റെ പരിപാടിയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണം വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന്: പി.എം.എ സലാം

മലപ്പുറം: എറണാകുളം ഗണേശോല്‍സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാജേന്ദ്ര മൈതാനത്ത് നടക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയില്‍ ബഹു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നുവെന്നതരത്തില്‍ പ്രചരിക്കുന്ന സന്ദേഷം വ്യാജമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം.[www.malabarflash.com]

തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ലെന്നും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പി.എം.എ സലാം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എറണാകുളം ഗണേശോല്‍സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ 3 വരെ രാജേന്ദ്ര മൈതാനത്ത് നടക്കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയില്‍ ബഹു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല.

ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന രൂപത്തില്‍ ഇത്തരം വ്യാജ പ്രചാരവേലകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായവര്‍ ഈ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്.
ബഹു. തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം,
പി.എം.എ. സലാം

Post a Comment

Previous Post Next Post