Top News

കുട്ടികളെ കാറിനുള്ളില്‍ ഇരുത്തി പോയാല്‍ വന്‍ തുക പിഴ; കര്‍ശനനിര്‍ദേശവുമായി അബുദാബി പോലീസ്

കുട്ടികളെ കാറിനുള്ളില്‍ ഇരുത്തി പോകുന്നവര്‍ക്കെതിരെ വന്‍ പിഴ ഈടാക്കാനൊരുങ്ങി അബുദാബി പോലീസ്. 5000 ദിര്‍ഹം പിഴ ഈടാക്കാണ് തിരുമാനം. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് നടപടി എടുക്കുന്നതെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.[www.malabarflash.com] 

വേനല്‍ക്കാലത്ത് കുട്ടികളെ ശ്രദ്ധിക്കാതെ വാഹനങ്ങളില്‍ ഇരുത്തുന്നത് അപകടകരമാണെന്നും ദേശീയ വാര്‍ത്താ ബുള്ളറ്റില്‍ അബുദബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ ഇസൈ പറഞ്ഞു.

''ഏത് പ്രായത്തിലുള്ള കുട്ടികളെയും വാഹനത്തില്‍ ആരും ശ്രദ്ധിക്കാതെ വിടരുത്. മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടി മരിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ട്രാന്‍സ്മിഷനും കണ്‍ട്രോളുകളും ഉപയോഗിച്ച് വാഹനം പാര്‍ക്ക് ചെയ്ത അവസ്ഥയില്‍ നിന്ന് നീക്കാനും അവര്‍ക്ക് കഴിയും.'' മുഹമ്മദ് ഹമദ് പറഞ്ഞു. പിഴ കൂടാതെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തില്‍ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച നിരവധി സംഭവങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോകുന്നതിനെതിരെ നേരത്തെ അജ്മാന്‍ പൊലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത വേനലില്‍ വാഹനത്തില്‍ താപനില സഹിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ ആയാല്‍ കുട്ടികള്‍ക്ക് അതിനെ അതിജീവിക്കാന്‍ സാധിക്കില്ല. ഇത് വലിയ അപകടത്തിന് കാരണമാകാമെന്നും വിദഗ്ധര്‍ പറയുന്നു.

Post a Comment

Previous Post Next Post