Top News

സിപിഎം ഓഫിസ് ആക്രമണം: കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകർ, പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായി പോലീസ്. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.[www.malabarflash.com]

വഞ്ചിയൂർ സംഘർഷത്തിലെ പ്രതികൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. ആശുപത്രിയിലായ പ്രതികൾ പുറത്തു പോകുന്നത് സിസിടിവിയിൽ പതിഞ്ഞു. ഓഫിസിലെയും സമീപത്തെ വ്യാപര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പ്രതികളെ തിരിച്ചറിയുന്നതിൽ നിർണായകമായി. പ്രതികളുടെ അറസ്റ്റിന് പോലീസ് നീക്കം ആരംഭിച്ചു.

ശനിയാഴ്ച പുലർച്ച് 1.10നാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലെത്തിയ 6 അംഗ സംഘമാണ് ആക്രമണിത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചിരുന്നു.

ഓഫിസ് വളപ്പിൽ പാർക്കു ചെയ്തിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിന്റെ ബോണറ്റിൽ കല്ലു പതിച്ചിരുന്നു. കാറിനു സമീപത്തുനിന്ന് ഒരു കരിങ്കൽ കഷ്ണം കണ്ടെടുത്തിരുന്നു. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ ഓഫിസിലുണ്ടായിരുന്നു. ഓഫിസിനു മുന്നിൽ ഡ്യൂട്ടിയിലായിരുന്ന 2 പോലീസുകാർ, ബൈക്കുകളിലെത്തിയ സംഘത്തെ പിടിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

Post a Comment

Previous Post Next Post