ബേക്കല്‍: ''ക്ലീന്‍ കാസറകോട് ഓപ്പറേഷന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐ പി എസ്സിന്റെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി വൈ എസ് പി സുനില്‍കുമാര്‍ സി കെ യുടെ നേതൃത്വത്തില്‍ ബേക്കല്‍ സബ് ഡിവിഷന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ചേറ്റുകുണ്ട്, ഉദുമ, ചെമ്മനാട് എന്നിവിടങ്ങളില്‍ നിന്നായി 20ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍.[www.malabarflash.com]
നിസ്സാമുദ്ദിന്‍ കൊളവയല്‍(32), മുഹമ്മദ് ഷമ്മാസ് തളങ്കരക്കുന്നില്‍ (24), അര്‍ഷാദ് അണങ്കൂര്‍ (33) എന്നിവരാണ് പോലീസ് പിടിയിലായത്.
മേല്പറമ്പ ഇന്‍സ്പെക്ടര്‍ ഉത്തംദാസ്, ബേക്കല്‍ എസ് ഐ രജനീഷ് എം, ജൂനിയര്‍ എസ് ഐ മാരായ ശരത്, സാലിം കെ, എസ് ഐ സെബാസ്റ്റ്യന്‍ എസ് സി പി ഒ സുധീര്‍ ബാബു സി പി ഒ മാരായ സുരേഷ്, ഹരീഷ്, നികേഷ്, വിനീത് , ജ്യോതിഷ്, നിതിന്‍, നിഷാന്ത് എന്നിവരും മിന്നല്‍ പരിശോധനയിലൂടെ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post a Comment