Top News

38 വർഷം മുൻപ് ഒന്നിച്ചു പടിയിറങ്ങിയ സഹപാഠികൾ ഓർമകൾ പങ്കുവെക്കാൻ വീണ്ടും ഒന്നിച്ചു കൂടി

ഉദുമ: 38 വർഷം മുൻപ് ഒന്നിച്ചു പടിയിറങ്ങിയ സഹപാഠികൾ ആ ഓർമകൾ പങ്കുവെക്കാൻ വീണ്ടും ഒന്നിച്ചു കൂടി. 1984 ൽ ഉദുമ ഗവ. ഹൈസ്കൂളിലെ എസ്.എസ്.എൽ.സി. ബാച്ചിലെ കൂട്ടുകാരുടെ കൂട്ടായ്മ പാലക്കുന്ന് വ്യാപാര ഭവനിൽ ഒത്തുകൂടിയപ്പോൾ അതൊരു കുടുംബസംഗമ വേദിയായി.[www.malabarflash.com]

കൂട്ടായ്‌മയിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് 2, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിന്റെ 2021ലെ സുരേന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്‌കാരം നേടിയ കാസർകോട് വിഷൻ റിപ്പോർട്ടറും ഉദുമ ഗവ. ഹൈ സ്കൂളിലെ വിദ്യാർഥിയുമായിരുന്ന വിജയരാജ് ഉദുമയെ ആദരിച്ചു.

പ്രസിഡന്റ് വേണുഗോപാലന്‍ പാലക്കുന്ന് അധ്യക്ഷനായി. എച്ച്. വേലായുധന്‍, വിജയൻ അച്ചേരി, ഷെരീഫ് കാപ്പിൽ, നാരായണന്‍ പള്ളം, ശാന്ത പാലക്കില്‍, ജെമീല, നസീറ, രാജാഗോപാലന്‍, സംസു മാങ്ങാട്, സുധാകരന്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികൾ : വേണുഗോപാലൻ പാലക്കുന്ന് (പ്രസി.), നാരായണൻ പള്ളം, ശാന്ത പാലക്കിൽ (വൈ. പ്രസി.)എച്ച്. വേലായുധൻ (സെക്ര.), പ്രേമ രാഘവൻ,(ജോ. സെക്ര). ഷെരീഫ് കാപ്പിൽ (ട്രഷറർ).

Post a Comment

Previous Post Next Post