Top News

ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വർഷം തടവും 1.75 ലക്ഷം പിഴയും

പാലക്കാട്: ഒൻപതു വയസ്സുകാരിയെ മദ്രസയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനായ പ്രതി നൗഷാദ് ലത്തീഫിന്(38) വിവിധ വകുപ്പുകളിലായി 26 വർഷം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ. പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണു ശിക്ഷ വിധിച്ചത്.[www.malabarflash.com]


2018 ജൂലൈ മാസം മുതൽ 2019 മാർച്ച് മാസം വരെയുള്ള കാലയളവിൽ ആണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക ഇരയ്ക്കു നൽകാനും വിധിയായി.

അഗളി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്ഐമാരായ പി.വിഷ്ണു, എം.സി. റെജി കുട്ടി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. സിവിൽ പോലീസ് ഓഫിസർ ആയ കെ.എസ്. കാർത്തിക്, എഎസ്ഐ സതി എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു.

Post a Comment

Previous Post Next Post