Top News

ഉദുമ കൃഷി ഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ഉദുമ: കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെട്ടുത്തൽ പദ്ധതിയുടെ ഭാഗമായി ഉദുമ കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി പച്ചക്കറി തൈകൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സ്ഥിരം സമിതി അധ്യക്ഷ എം. ബീവി അദ്ധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.എൻ. ജ്യോതികുമാരി, കൃഷി ഓഫീസർ കെ. നാണുക്കുട്ടൻ, അസിസ്റ്റന്റ് എം. ഗോപിനാഥൻ നായർ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ചന്ദ്രൻ നാലാം വാതുക്കൽ, കസ്തൂരി ബാലൻ, നിർമ്മല, എം.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ , പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ പങ്കെടുത്തു. പങ്കെടുത്തവർക്ക് പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്തു.

Post a Comment

Previous Post Next Post