Top News

ഇന്ധനമില്ല; മീൻപിടുത്ത തോണികൾ കടപ്പുറത്ത്

ഉദുമ: കഴിഞ്ഞ ഒരു മാസമായി പട്ടിണിയിലായ മത്സ്യതൊഴിലാളികൾ ഇപ്പോൾ മാനം തെളിഞ്ഞിട്ടും കടലിൽ പോകാനാവാത്ത അവസ്ഥയിലാണെന്ന് പരാതി. മീൻപിടുത്ത ഓടങ്ങളിൽ (വലിയ തോണി) നിറക്കാൻ സിവിൽ സപ്ലൈസ് മുഖേന ലഭിക്കേണ്ട മണ്ണെണ്ണ ലഭിക്കാത്തതാണ് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.[www.malabarflash.com]

 വലിയ തോണിക്കാർക്ക് സിവിൽസപ്ലൈസ് മുഖേന പെർമിറ്റ് അനുസരിച്ചുള്ള മണ്ണെണ്ണ കഴിഞ്ഞ രണ്ടു മാസമായി കിട്ടാറില്ല. മത്സ്യഫെഡ് മുഖേന നൽകി വരുന്ന വെള്ള മണ്ണെണ്ണയ്ക്ക് ലിറ്ററിനു 142 രൂപ കൊടുക്കണം.25 രൂപ സബ്‌സിഡി കഴിച്ച് 117 രൂപയാണ് വില. 

സബ്സിഡി തന്നെ കുറെ മാസങ്ങളായി കിട്ടാനുണ്ടെന്നും സിവിൽ സപ്ലൈസ് പർമിറ്റ് മുഖേന നൽകി വരുന്ന മണ്ണെണ്ണ എത്രയും വേഗം വിതരണം ചെയ്യണമെന്നും ധീവരസഭ കാസറഗോഡ് താലൂക്ക് സെക്രട്ടറി ശംബു ബേക്കൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post