Top News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വഴുക്കൽ മൂലം കോട്ടിക്കുളത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാർ വീഴുന്നത് പതിവ് കാഴ്ച

പാലക്കുന്ന് : ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിൽ എത്തുന്നവരും ട്രെയിനിൽ നിന്ന് ഇറങ്ങുന്നവരും ശ്രദ്ധിച്ചേ പറ്റൂ. പ്ലാറ്റ്ഫോം മുഴുക്കെ വഴുക്കലാണ്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഇതാണ് സ്ഥിതി. മഴ പെയ്തു തുടങ്ങിയാൽ ഈ പ്ലാറ്റ്ഫോമിൽ തെന്നി വീഴുന്നവർ ഏറെയാണ്‌. ട്രെയിനിൽ നിന്ന് ഇറങ്ങുന്നവരും കയറാനായി കോച്ച് കണ്ടെത്താൻ ഓടുന്നവരുമാണ് ഏറെയും വീഴുന്നത്.[www.malabarflash.com]

ഒരമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം വീണപ്പോൾ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാവാതെ രക്ഷപ്പെടുത്തിയത് മറ്റു യാത്രക്കാരായിരുന്നു. ഈ വഴുക്കിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീഴാനുള്ള സാധ്യത ഇവിടെ ഏറെയാണെന്നാണ് നാട്ടുകാർ പറയുന്നത്.

വെള്ളിയാഴ്ച്ച റയിൽവേയുടെ ജീവനക്കാരെത്തി വെള്ളം ചീറ്റി പ്ലാറ്റ്ഫോം ഭാഗികമായി വൃത്തിയാക്കിയിട്ടുണ്ടെങ്കിലും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റ വടക്കേ അറ്റത്ത് ശനിയാഴ്ചയും ആളുകൾ വഴുതിവീണെന്നാണ് അറിയാൻ സാധിച്ചത്.

പ്ലാറ്റ്ഫോമിന്റെ രണ്ടു മീറ്റർ വീതിവരെയുള്ള മഞ്ഞ വരയ്ക്കകം റെയിൽവേക്കാർ വെള്ളം ചീറ്റി അപകടമുക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആളുകൾ വീഴുന്നത് പതിവായപ്പോൾ പ്ലാറ്റ്ഫോമിലെ വഴുക്കൽ മാറ്റി ശുചീകരിച്ചത് പാലക്കുന്ന് ലയൺസ് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരുമായിരുന്നു.

Post a Comment

Previous Post Next Post