Top News

മുതിർന്ന ബിജെപി നേതാവ് ഖിമി രാം ശർമ്മ പാർട്ടി വിട്ട് കോൺ​ഗ്രസിൽ

ദില്ലി: ഹിമാചൽ പ്രദേശ് മുൻ ബിജെപി അധ്യക്ഷനും മന്ത്രിയുമായിരുന്ന ഖിമി രാം ശർമ്മ ചൊവ്വാഴ്ച ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺ​ഗ്രസിൽ ചേർന്നു. എഐസിസി സംസ്ഥാന ചുമതലയുള്ള രാജീവ് ശുക്ലയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഖിമി രാം ശർമ കോൺഗ്രസിൽ ചേർന്നത്.[www.malabarflash.com]


രാജ്യത്തിന് സ്വാതന്ത്ര്യം നേടാൻ സഹായിച്ച പാർട്ടിയിൽ ചേരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറിനെ അധികാരത്തിലെത്തിക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അഴിമതി, വിലക്കയറ്റം എന്നിവ കാരണം ജനങ്ങൾക്ക് ബിജെപി സർക്കാരിൽ മടുത്തുവെന്നും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ വേണമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി. നേരത്തെ മൂന്ന് തവണ ബിജെപി പാർലമെന്റംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ സുരേഷ് ചന്ദലും കോൺഗ്രസിൽ ചേർന്നിരുന്നു. വരും ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരാനുള്ള സാധ്യതയുണ്ടെന്ന് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു. 1993 മുതൽ ഹിമാചലിൽ അധികാര തുടർച്ചയുണ്ടായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമാണ് അവശേഷിക്കുന്നത്.

Post a Comment

Previous Post Next Post