Top News

50 കാരൻ ഫ്രിഡ്ജിൽ മരിച്ച നിലയിൽ​; കൊലപാതകമെന്ന് പോലീസ്

ന്യൂഡൽഹി: വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിൽ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഇയാളെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ അടച്ചതാണെന്നാണ് പോലീസ് നിഗമനം. സക്കീർ എന്നയാളാണ് മരിച്ചത്. [www.malabarflash.com]


ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോൺ ചെയ്തപ്പോൾ അറ്റൻഡ് ചെയ്തില്ല. ഇതേതുടർന്ന് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. പരിശോധനക്കായി പോലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം ഫ്രിഡ്ജിൽ കണ്ടത്. റഫ്രിജറേറ്ററിൽ മരവിച്ച നിലയിലായിരുന്നു സക്കീറിന്റെ മൃത​ശരീരമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഫോറൻസിക് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post