NEWS UPDATE

6/recent/ticker-posts

ടെക്നോ കാമൺ 19, കാമൺ 19 നിയോ ഇന്ത്യയിലെത്തി

ടെക്നോ കാമൺ 19, കാമൺ 19 നിയോ (Tecno Camon 19, Camon 19 Neo) എന്നീ രണ്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ടെക്‌നോ ഹാൻഡ്‌സെറ്റുകൾ ക്യാമറ കേന്ദ്രീകൃതമായ ഫീച്ചറുകളുമായാണ് വരുന്നത്. ഇരു മോഡലിലും മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യയുമുണ്ട്. രണ്ട് സ്മാർട് ഫോണുകളും മീഡിയടെക് ഹീലിയോ ജി85 പ്രോസസർ ആണ് നൽകുന്നത്.[www.malabaflash.com]


ടെക്നോ കാമൺ 19-ന്റെ 11 ജിബി റാം (6 ജിബി + 5 ജിബി മെമ്മറി ഫ്യൂഷൻ) + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 14,999 രൂപയാണ്. ഇക്കോ ബ്ലാക്ക്, ജിയോമെട്രിക് ഗ്രീൻ, സീ സാൾട്ട് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

ടെക്നോ കാമൺ 19 നിയോയുടെ 11 ജിബി റാം (6 ജിബി + 5 ജിബി മെമ്മറി ഫ്യൂഷൻ) + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 12,999 രൂപയുമാണ്. ഡ്രീംലാൻഡ് ഗ്രീൻ, ഇക്കോ ബ്ലാക്ക്, ഐസ് മിറർ നിറങ്ങളിലാണ് ഇത് വരുന്നത്. രണ്ട് ടെക്‌നോ ഫോണുകളും ജൂലൈ 23 മുതൽ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ആമസോൺ വഴിയും വിൽപനയ്‌ക്കെത്തും.

ടെക്‌നോ കാമൺ 19 ആൻഡ്രോയിഡ് 12 ൽ ആണ് പ്രവർത്തിക്കുന്നത്. 500 നിറ്റ്‌സ് വരെ ബ്രൈറ്റ്നസുള്ള 6.8-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,460 പിക്‌സൽ) എൽടിപിഎസ് ഡിസ്‌പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. 6 ജിബി LPDDR4x റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസര്‍. ഫോണിന് ഹൈപ്പർ എൻജിൻ സാങ്കേതികവിദ്യയും സൂപ്പർ ബൂസ്റ്റ് ഫങ്ഷനും ലഭ്യമാണെന്ന് ടെക്‌നോ പറയുന്നു.

ഫൊട്ടോകൾക്കും വിഡിയോകൾക്കുമായി 64-മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട് ഫോണിലുള്ളത്. ഇത് f/1.7 അപ്പേർച്ചർ ലെൻസുമായി ജോടിയാക്കിയിരിക്കുന്നു. സൂപ്പർ നൈറ്റ്, നൈറ്റ് മോഡ് ഫിൽട്ടറുകൾ, വിഡിയോ എച്ച്ഡിആർ, പ്രോ മോഡ്, വിഡിയോ ബോക്കെ, ഫിലിം മോഡ് തുടങ്ങി നിരവധി ഫൊട്ടോഗ്രാഫി മോഡുകൾ ഉണ്ട്. മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് സെൽഫി സെൻസർ.

ടെക്‌നോ കാമൺ 19 ഫോൺ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ആണ് വാഗ്ദാനം ചെയ്യുന്നത്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാം. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ബയോമെട്രിക് ഓതന്റിക്കേഷനായി ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്. 18W ഫ്ലാഷ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

ടെക്നോ കാമൺ 19 നിയോ ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കുന്ന ടെക്നോ കാമൺ 19 നിയോയിൽ 6.8-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,460 പിക്‌സൽ) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 6 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ ജി 85 ആണ് പ്രോസസർ. 48 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഫോണിലുള്ളത്. സെൽഫികൾക്കായി, ഡ്യുവൽ ഫ്ലാഷോടു കൂടിയ 32 മെഗാപിക്സൽ സെൻസറാണ് മുന്നിൽ. ഇത് 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 18W ഫ്ലാഷ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Post a Comment

0 Comments