Top News

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

മമ്പാട്: മലപ്പുറത്ത് പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി അബ്ദുള്‍ സലാ(57)മാണ് പിടിയിലായത്.[www.malabarflash.com]


പലതവണ പീഡനം നേരിട്ട പത്താംക്ലാസുകാരിയായ പെണ്‍കുട്ടി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പോലീസിന് വിവരം കൈമാറുകയായിരുന്നു.

പോക്‌സോ വകുപ്പുകള്‍ ചുമത്തി നിലമ്പൂര്‍ പോലീസ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

Post a Comment

Previous Post Next Post