Top News

രാഹുലിനെ ചൊവ്വാഴ്ച ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍; ബുധനാഴ്ചയും ഹാജരാകാന്‍ നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും 10 മണിക്കൂറോളം ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ബുധനാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്.[www.malabarflah.com]


വൈകിയാണെങ്കിലും ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇത് നിരാകരിച്ചു.

ആദ്യ ദിവസത്തിന് സമാനമായി ചൊവ്വാഴ്ച രാവിലെ 11.30-നാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഇ.ഡി. ഓഫീസിലേക്കെത്തിയത്. ഇ.ഡി.ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മാര്‍ച്ച് ചൊവ്വാഴ്ചയും തുടര്‍ന്നു. ഹരീഷ് റാവത്ത്, രണ്‍ദീപ് സിങ് സുര്‍ജെവാല തുടങ്ങിയ നേതാക്കളേയും നിരവധി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് കായികമായി നേരിട്ടതായി ആരോപണം ഉയര്‍ന്നു.

Post a Comment

Previous Post Next Post