NEWS UPDATE

6/recent/ticker-posts

സ്വപ്‌നയുടെ ആരോപണം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം.[www.malabarflash.com] 

യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, എസ്ഡിപിഐ, യുവമോര്‍ച്ച എന്നീ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം, ബാരിക്കേഡ് തകര്‍ക്കുന്ന നിലയിലേക്ക് എത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിണറായി വിജയന്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് സംഘടനാപ്രതിനിധികള്‍ അറിയിച്ചു.

ബിരിയാണിച്ചെമ്പുമായി എത്തിയും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. സമര ഗേറ്റിനു മുന്നിലെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവര്‍ത്തകന് പരുക്കേറ്റതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്വപ്നയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷ പാര്‍ട്ടികള്‍, മുഖ്യമന്ത്രിയുടെ രാജിയ്ക്കായി പ്രതിഷേധം കടുപ്പിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ, മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും, എസ്ഡിപിഐ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. കടുത്ത ഭാഷയില്‍ മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തിയിരുന്നു. പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതോടെ പ്രതിഷേധം രൂക്ഷമായി. ഇതോടെ യുവമോര്‍ച്ച സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഉപരോധം തുടര്‍ന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Post a Comment

0 Comments