Top News

ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷണം പോയി; ശാന്തിക്കാനും മുൻ ശാന്തിക്കാരനും അറസ്റ്റിൽ

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ക്ഷേത്രത്തിൽനിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന ഓട്ടുവിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

ഇളംകാട് കൊടുങ്ങ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നാണ് മോഷണം പോയത്. ക്ഷേത്രഭരണസമിതി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

പുനരുദ്ധാനം നടക്കുന്ന ക്ഷേത്രമായതിനാല്‍ പൂട്ടിയിടാത്ത മുറിക്കുള്ളിലായിരുന്നു വിലപിടിപ്പുള്ള നിലവിളക്കുകളും മറ്റ് ഓട്ടുവിളക്കുകളും സൂക്ഷിച്ചിരുന്നത്. മാസപൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തില്‍ പലപ്പോഴായി മോഷണം നടന്നെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post