Top News

സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

വെള്ളരിക്കുണ്ട്: എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളരിക്കുണ്ട് സ്വദേശിയും കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐയുമായ അബ്ദുല്‍ അസീസിനെ (48) ആണ് വെള്ളരിക്കുണ്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.[www.malabarflash.com]


മരണകാരണം പുറത്ത് വന്നിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ മരണവിവരമറിഞ്ഞ് വെള്ളരിക്കുണ്ടില്‍ എത്തിയിട്ടുണ്ട്. കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി വിവരം പുറത്ത് വരുന്നുണ്ട്.

വെള്ളരിക്കുണ്ട് കമ്മാടത്താണ് വീട്. കുന്നുംകൈ പാലക്കുന്ന് സ്വദേശിയും ഇപ്പോള്‍ പരപ്പ പുലിയംകുളം താമസക്കാരനുമാണ്. അസീസ് വേലിക്കോത്ത് വെള്ളരിക്കുണ്ട്, രാജപുരം എന്നീ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മമ്മു (മുഹമ്മദ്) ചിറമ്മല്‍, ഹലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ജസീല. മക്കള്‍ അഖീല (21), ജവാദ് (17). സഹോദരങ്ങള്‍ ഖാസിം, സലാം, സഫിയ, അസ്മ, സാജിദ, മൈമൂന.

Post a Comment

Previous Post Next Post