ദേളി: ജാമിഅ സഅദിയ്യ ജലാലിയ്യ സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എല്ലാ മസവും രണ്ടാം ഞായറാഴ്ച്ച സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിക്റ് ഹല്‍ഖ നടത്തിപ്പിനുള്ള സംഘാടക സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.[www.malabarflash.com]
രക്ഷാധികാരികളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി വയനാട്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് എന്നിവരെയും ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം ചെയര്‍മാന്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി ജനറല്‍ കണ്‍വീനര്‍, അഹമ്മദലി ബണ്ടിച്ചാല്‍ ട്രഷര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി ഇബ്‌റാഹിം സഅദി വിട്ടല്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, അബ്ദുല്ല ഹാജി കളനാട്, ആബിദ് സഖാഫി മവ്വല്‍, ശരീഫ് സഅദി മാവിലാടം (വൈസ്. ചെയര്‍മാന്‍). അഷ്‌റഫ് കരിപ്പൊടി, അഷ്‌ക്കര്‍ സഅദി കക്കാട്, ഖലീല്‍ മാക്കോട്, സിദ്ധീഖ് സഅദി പേരൂര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍)
വിവിധ സബ്കമ്മിറ്റി:അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, ഫാസില്‍ സഅദി(ഫുഡ്) ഇഖ്ബാല്‍ സഅദി, ജദീര്‍ കണ്ണൂര്‍(വളണ്ടിയര്‍) സുലൈമാന്‍ ഹാജി വയനാട്, അസ്‌ലം പുത്തനത്താണി (സ്റ്റേജ് & സൗണ്ട്) ഉസ്മാന്‍ സഅദി കൊട്ടപ്പുറം, താജുദ്ധീന്‍ ഉദുമ (പ്രചരണം), ത്വയ്യിബ് സഖാഫി, അഷ്ഫാഖ് കുടക് (മീഡിയ) എന്നിവരെയും തെരെഞ്ഞെടുത്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അദ്ധ്യക്ഷതയില്‍ കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് യോഗം ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അഷ്‌റഫ് കരിപ്പൊടി, ശരീഫ് സഅദി മാവിലാടം പ്രസംഗിച്ചു. ഇബ്‌റാഹിം സഅദി വിട്ടല്‍ സ്വാഗതവും പാറപ്പള്ളി ഇസ്മാഈല്‍ സഅദി നന്ദിയും പറഞ്ഞു.
Post a Comment