Top News

സ്വർണ്ണ വില ഉയർന്നുതന്നെ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ശനിയാഴ്ച പവന് 480 രൂപ വർദ്ധിച്ച സ്വർണ്ണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  38680 രൂപയായി. വെളളിയാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 4835 രൂപയാണ് ഒരു ​ഗ്രാം 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വില.[www.malabarflash.com]


വെളളിയാഴ്ച 20 രൂപയുടെ ഇടിവുണ്ടായിരുന്നുവെങ്കിലും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ശനിയാഴ്ച ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും മാറ്റമില്ല. ഇന്നലെ 50 രൂപയാണ് ഉയർന്നത്. വെളളിയാഴ്ച 15 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3995 രൂപയാണ്. ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 45 രൂപ വർധിച്ചിരുന്നു.

അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Post a Comment

Previous Post Next Post