Top News

പ്രേമത്തിന് ശേഷം ഗോൾഡുമായി അൽഫോൺസ് പുത്രൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

പ്രേമം എന്ന ചിത്രത്തിന്റെ വൻവിജയത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രമാണ് ‘ഗോള്‍‍ഡ്’. നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അൽഫോൺസ് വീണ്ടും സംവിധായകനാകുന്നത്. നയന്‍താരയും പൃഥ്വിരാജുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇവരോടൊപ്പം വലിയ ഒരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.[www.malabarflash.com]

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് മനോഹരമായാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

ജോഷി എന്ന കഥാപാത്രമായി പൃഥ്വിയും സുമം​ഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താരയും ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സംവിധാനത്തിനു പുറമേ ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും സംഘട്ടനങ്ങളും കളർ ഗ്രേഡിങ്ങും വിഷ്വൽ എഫക്ട്സും അനിമേഷനും അൽഫോൺസ് പുത്രൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ, വിശ്വജിത് ഒടുക്കത്തിൽ എന്നിവരാണ് ക്യാമറ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രാജേഷ് മുരുകശനാണ്.

Post a Comment

Previous Post Next Post