Top News

മദ്യപാനത്തിനിടെ തര്‍ക്കം; ബൈക്കിൽ പിന്തുടർന്ന യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

പാലക്കാട്: ബൈക്കിൽ സഞ്ചരിക്കവെ യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ കൊടുമ്പ് സ്വദേശി മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി ഗീരിഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.[www.malabarflash.com]


കഴിഞ്ഞ വ്യാഴാഴ്ച രാത്രി കല്ലിങ്ങലിൽ വച്ചാണ് സംഭവം നടന്നത്. ഗിരീഷും സജുവും അക്ഷയും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ, മൂവരും തമ്മിൽ തർക്കമായി. പിന്നാലെ, ഗീരീഷ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ പ്രതികൾ മറ്റൊരു ബൈക്കിൽ ഗീരിഷിനെ പിന്തുടർന്ന്, ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം പ്രതികൾ തന്നെ ഗീരീഷിനെ ആശുപത്രിയിൽ എത്തിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റു എന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്. എങ്ങനെ അപകടമുണ്ടായി, ഏത് വണ്ടി ഇടിച്ചു തുടങ്ങിയ വിവരങ്ങൾ തിരിക്കിയപ്പോൾ പ്രതികൾ പരുങ്ങി. വാക്കുകളിൽ പൊരുത്തക്കേട് തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കേസ് അന്വേഷിക്കുകയുമായിരുന്നു. പ്രദേശത്തും മറ്റും നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post