Top News

റോഡിൽ സൂപ്പർ ബൈക്കുകളുടെ മത്സരയോട്ടം; അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: ബൈപാസ് റോഡിൽ സൂപ്പർ ബൈക്കുകളുടെ മത്സരയോട്ടം ദുരന്തത്തിൽ കലാശിച്ചു. വിഴിഞ്ഞം മുക്കോല ബൈപാസിൽ മത്സരയോട്ടത്തിനിടെ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഇവിടെ ഞായറാഴ്ച രാവിലെയും ബൈക്ക് റേസ് ഉണ്ടായിരുന്നു. 

മുക്കോല ബൈപാസില്‍ ബൈക്ക് റേസിംഗ് സ്ഥിരമാണ്. ഞായറാഴ്ച രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുത്തിരുന്നു.

Post a Comment

Previous Post Next Post