NEWS UPDATE

6/recent/ticker-posts

എരോൽ പ്രവാസി കൂട്ടായ്മ പ്രഥമ സംഗമം ജൂൺ 11 ന് ദുബൈയിൽ

ദുബൈ: ഉദുമ എരോലിലെ പ്രവാസികളുടെ സംഘടനയായ 'എരോൽ പ്രവാസി കൂട്ടായ്മ' യുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും ജൂൺ 11 ന് ദുബൈ പേൾ ക്രീക്ക് ഹോട്ടലിൽ നടക്കും.[www.malabarflash.com]

എരോൽ പ്രദേശത്തെ പ്രവാസികളുടെ ഏകോപനം, പ്രവാസികൾക്ക് ആവശ്യമായ ഗൈഡൻസ്, ജോലി തേടിയെത്തുന്ന പ്രവാസികൾക്ക് എംപ്ലോയബിലിറ്റി സപ്പോർട്ട്, പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് സാന്ത്വനം എന്നിങ്ങനെ ബഹുമുഖമായ ലക്ഷ്യങ്ങളോടെ രൂപീകൃതമായ കൂട്ടായ്മയുടെ ആദ്യ ജി സി സി സംഗമത്തിൽ യു എ ഇയിലെ മുഴുവൻ എമിറേറ്റുകളിൽ നിന്നും മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിൽ നിന്നും അംഗങ്ങളും കുടുംബങ്ങളും സംബന്ധിക്കും. 

സംഗമത്തിൽ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്യും. പ്രവാസികളുടെ സാമ്പത്തിക ഭദ്രതയും, കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ ലിവ് ടു സ്‌മൈൽ യു എ ഇ കോഓർഡിനേറ്റർ സിറാജ് കൂരാറ ക്ലാസ് അവതരിപ്പിക്കും. ലോഗോ ഡിസൈനിങ്, റമദാൻ ക്വിസ് എന്നിവയുടെ സമ്മാന വിതരണവും ചടങ്കിൽ നടക്കും.

പ്രവാസ ജീവിതം സർഗ്ഗത്മകമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമം പ്രവാസികളുടെ അനുഭവം പറയൽ, മുട്ടിപ്പാട്ട്, കുട്ടികളുടെ കലാ പരിപാടികൾ എന്നിവയോടെ സമാപിക്കും.

Post a Comment

0 Comments