Top News

കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊലപ്പെട്ടു. ബുധനാഴ്ച്ച വൈകിട്ടാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്റൂ പ്രദേശത്ത് വെച്ചായിരുന്നു അമ്രീനെതിരെ ആക്രമണം നടന്നത്.[www.malabarflash.com]


ആക്രമണം നടക്കുമ്പോൾ അമ്രീൻ വീടിന് പുറത്ത് നിൽക്കുകയായിരുന്നുവെന്നാണ് വിവരം. അമ്രീന്റെ ഒപ്പമുണ്ടായിരുന്ന പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. എന്നാൽ കുട്ടി അപകട നില തരണം ചെയ്തു.

ലഷ്കർ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മൂന്നംഗ സംഘമാണ് അമ്രീനെതിരെ വെടിയുതിർത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 35 വയസായിരുന്നു.

Post a Comment

Previous Post Next Post