പിലിക്കോട്: പുരാതനമായ പിലിക്കോട് കോതോളി വെളളംചിറ തളിയില്‍ നൂറ്റിയൊന്ന് പുളളിചാമുണ്ഡി ദേവസ്ഥാനത്തെ കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കൽ ചടങ്ങ് വെള്ളിയാഴ്ച നടന്നു.[www.malabarflash.com]
കൈതക്കാട് കുളങ്ങാട്ട് 10 വാദ്യകലാസംഘത്തിന്റെയും, മുത്തുക്കുടകളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെയാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം വടക്കം വാതിലില്‍ നിന്ന് കലവറ ഘോഷയാത്ര ആരംഭിച്ചത്.
15 വർഷത്തിന് ശേഷമാണ് ഈ ദേവസ്ഥാനത്ത് കളിയാട്ടം നടക്കുന്നത്. ശനിയാഴ്ച രാവിലെ ആറു മണിക്ക് മന്ത്രമൂര്‍ത്തി. ഒമ്പതു മണിക്ക് കാലിച്ചാന്‍ പുറപ്പാട്. പത്ത് മണിക്ക് പ്രധാന ആരാധന മൂര്‍ത്തിയായ നൂറ്റിയൊന്ന് പുളളി ചാമുണ്ഡി അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം. മണി മുതല്‍ 3 മണി വരെ അന്നദാനം. വൈകുന്നേരം 4 മണിക്ക് തെയ്യക്കോലങ്ങളുടെ കൂടി പിരിയല്‍.
Post a Comment