NEWS UPDATE

6/recent/ticker-posts

മഹാമാരിക്കാലത്തെ ഓർമ്മകളുമായി പെരുന്നാൾ പതിപ്പ്

ഉദുമ: ഉദുമ പടിഞ്ഞാർ ഒതവത്ത് സാംസ്ക്കാരിക വേദി പ്രസിദ്ധീകരിച്ച "പീസ് " പെരുന്നാൾ പതിപ്പിൻ്റെ ഓൺ ലൈൻ പ്രകാശനം അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ നിർവ്വഹിച്ചു.[www.malabarflash.com]


മഹാമാരിക്കാലത്ത് വിട പറഞ്ഞ ടികെ അഹമ്മദ് ശാഫി,കണ്ണാടി അബ്ദുല്ല,
കെവിഇബ്രാഹിം, കെവി അബ്ബാസ് കൂടാതെ പ്രദേശത്ത് കോവിഡ് ബാധിച്ച് വിടപറഞ്ഞ വരടക്കമുള്ള സ്മരണകൾ നിലർത്തുന്ന ഓർമ്മ പുസ്ത കമായിട്ടാണ് പെരുന്നാൾ പതിപ്പ് പുറത്തിറങ്ങിയത്.

അഹമ്മദ് കൊപ്പൽ ചീഫ് എഡിറ്ററായും അബ്ദുൽ റഹ് മാൻ ബീഡി എഡിറ്ററുമായി പുറത്തിറത്തിയ പതിപ്പിൽ കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്തും കടവിൻ്റെ കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് ജീവിതം പ്രമേയമാക്കി എഴു തിയ കഥവളരെ ഹൃദയ സ്പർശമായ അനുഭവം വരച്ചുകാട്ടുന്നു.

മാങ്ങാട് രത്നാകരൻ്റെ നട്ടോർമ്മകൾ, അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ എഴുതിയ "വിടപറഞ്ഞു പോയവരുടെ ഓർമ്മകുറിപ്പുകൾ ഓർമ്മ പുസ്തകത്തെ ധന്യമാക്കുന്നു. പാണക്കാട് മുനവ്വറലി ശിഹാ ബ് തങ്ങളുടെ നോമ്പോർമ്മ, രചന അബ്ബാസിൻ്റെ കളിയോർമ്മ ,വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് ഇറക്കിയ കെട്ടിലും മട്ടിലും മികവ് പുലർത്തുന്ന പതിപ്പ് പുതിയ വായാനാനുഭവം നൽകുന്നു.

Post a Comment

0 Comments