Top News

ബിരിയാണി വിളമ്പി ഹോട്ടൽ ഉടമയുടെ ഈദാഘോഷം

പാലക്കുന്ന് : ഈദ് ദിവസം ടൗണിലെ ഹോട്ടലുകൾ മുടങ്ങിയിരിക്കും എന്ന് മുൻകൂട്ടി മനസിലാക്കിയ പാലക്കുന്നിലെ ഹോട്ടൽ ഉടമ, ആർക്കും അന്നം മുടങ്ങാതിരിക്കാൻ ഉച്ച ഭക്ഷണം വിളമ്പി ചെറിയ പെരുന്നാൾ ആഘോഷിച്ചു.[www.malabarflash.com]

കിഴക്കേ ടൗണിലെ തിരുവാതിര ഹോട്ടൽ ഉടമ മോഹൻദാസ് ചാപ്പയിലും ഭാര്യ ലീലയും ചേർന്ന് ചിക്കൻ ബിരിയാണി തയ്യാറാക്കി പാക്കറ്റുകളിലാക്കി വേണ്ടുന്നവർക്കെല്ലാം വിതരണം ചെയ്തു. തന്റെ സുഹൃത്ത് സരത്തിന് പാക്കറ്റ് നൽകി മോഹൻദാസ് തന്നെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

ഹോട്ടൽ അടഞ്ഞു കിടന്നതിനാൽ ഭക്ഷണം കിട്ടാത്തവർക്കെല്ലാം തിരുവാതിര ഹോട്ടലിലെ ഈദ് ദിന ബിരിയാണി സ്വാദിഷ്ടമായി. സ്പോൺസർ ചെയ്ത് സഹകരിക്കാൻ ചിലർ മുന്നോട്ട് വന്നെങ്കിലും ഈദാഘോഷം തന്റെയും ഭാര്യയുടെയും വകയിൽ ആവട്ടെ എന്നായിരുന്നു മോഹൻദാസിന്റെ ഹിതം.

Post a Comment

Previous Post Next Post