കാഞ്ഞങ്ങാട്: സെന്റര്‍ ചിത്താരി പെട്രോള്‍ പമ്പിന് സമീപം കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണം മൂന്നായി.[www.malabarflash.com]
മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകന്‍ സാബിര്‍ (25), മുക്കൂട് കീക്കാന്‍ തോട്ടത്തിലെ ചോയിയുടെ മകന്‍ സുധീഷ് (28) എന്നിവരാണ് വെളളിയാഴ്ച രാത്രിയോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയാണ് നിയന്ത്രണം വിട്ട കാര്‍ മതിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേററ മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകന്‍ സാദാത്ത് (30) വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു.
മുക്കൂട് കൂട്ടക്കനിയിലെ നാരായണന്റെ മകന്‍ പ്രസാദ് (32) ് ചികിത്സയിലാണ്

Post a Comment