NEWS UPDATE

6/recent/ticker-posts

ഉമ്മയോളം വരില്ല മറ്റൊന്നും; വേറിട്ട പുസ്തക പ്രകാശനവുമായി എബി കുട്ടിയാനം

കാസറകോട്: വലിയ വലിയ വി.ഐ.പികളെ കൊണ്ട് വന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ വി.ഐ.പി സ്വന്തം വീട്ടില്‍ തന്നെ ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു എഴുത്തുകാരന്‍ എബി കുട്ടിയാനത്തിന്റെ സുബര്‍ക്കം എന്നു പേരുള്ള ഉമ്മയ്ക്കുള്ള കുറിപ്പുകളുടെ പ്രകാശന ചടങ്ങ്.[www.malabarflash.com]

സ്വന്തം ഉമ്മ ബീഫാത്തിമ വളപ്പിലാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മകള്‍ മക്ക ഖിബ് ലത്തൈന്‍ പുസ്തകം ഏറ്റുവാങ്ങി. 

യാത്രകളിലും മറ്റുമായി ഉമ്മയ്ക്കുവേണ്ടി കുറിച്ചവെച്ച കുറിപ്പുകളാണ് സുബര്‍ക്കം എന്ന പേരില്‍ പുറത്തിറക്കിയത്.

Post a Comment

0 Comments