NEWS UPDATE

6/recent/ticker-posts

ഒടുവില്‍ വോട്ടുകണക്കുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍; ഡല്‍ഹിയില്‍ 62.59 ശതമാനം പോളിങ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ രൂക്ഷമായ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുവന്നതിന് പിന്നാലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം പുറത്തുവിട്ട് കമ്മിഷന്‍ രംഗത്തുവന്നു.[www.malabarflash.com] 

ഡല്‍ഹിയ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം 62.59 ആണെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6.5ശതമാനമാണ് പോളിങ്. സ്ത്രീകളില്‍ 62.55ശതമാനവും 62.62ശതമാനം പുരുഷന്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. 

ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ 58.84ആണ് വോട്ടിങ് ശതമാനം. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് ബല്ലിമാരന്‍ മണ്‍ഡലത്തിലാണ്. 71.6ശതമാനമാണ് ഇവിടുത്തെ വോട്ടിങ് നില. 45.4ശതമാനം മാത്രം വോട്ടിങ് രേഖപ്പെടുത്തിയ കന്റോണ്‍മെന്റ് മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നില.

അതേസമയം വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കണക്കില്‍ കൃത്യത ഉറപ്പ് വരുത്തേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

0 Comments