Top News

പ്രാർത്ഥനകൾ വിഫലം; പഞ്ചാബിൽ കുഴൽക്കിണറിൽ വീണ 6 വയസ്സുകാരൻ മരിച്ചു

ജലന്ധർ: പഞ്ചാബിൽ കുഴൽക്കിണറിൽ വീണ 6 വയസ്സുകാരൻ മരിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ദാസുവ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ നൂറടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയാണ് പ്രാർത്ഥനകൾ വിഫലമാക്കി വിട പറഞ്ഞത്.[www.malabarflash.com]

ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ കുട്ടിയെ വൈകീട്ടോടെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൃത്വിക് എന്ന ആറുവയസ്സുകാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വയലിൽ കളിക്കുന്നതിനിടെ ഓടിച്ച തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാനായി കുഴൽക്കിണറിന്റെ ഷാഫ്റ്റിന് മുകളിൽ കയറുകയായിരുന്നു കുട്ടി. ഈ ഭാഗം ചാക്ക് കൊണ്ട് മൂടിയ നിലയിലായിരുന്നു. ഹൃത്വിക് കയറിയതോടെ ചാക്ക് നീങ്ങുകയും കുട്ടി അകത്തേക്ക് വീഴുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹൃത്വികിന്റെ മാതാപിതാക്കൾൽ ഇരുവരും സംഭവം നടക്കുമ്പോൾ സമീപത്തില്ലായിരുന്നു.

കുഴിയിലേക്ക് ഓക്സിജൻ ഇറക്കിയും ക്യാമറ ഇറക്കിയും രക്ഷാപ്രവർത്തനം സജീവമായിരുന്നു. ജില്ലാ ഭരണകൂടവും ആവശ്യമായ സൗകര്യങ്ങളേർപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിനിടെ അ‌ർധബോധാവസ്ഥയിലായ കുട്ടിയെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുക്കാനായത്.

Post a Comment

Previous Post Next Post