NEWS UPDATE

6/recent/ticker-posts

കോവിഡ് ഭീഷണി: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) മന്ത്രാലയം അറിയിച്ചു.[www.malabarflash.com]

അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്ക് പാസ്‌പോർട്ടിന്റെ സാധുത മൂന്ന് മാസത്തിൽ കൂടുതലായിരിക്കണമെന്നും അബ്ഷർ, തവക്കൽന അപേക്ഷകളിലെ ഐഡിയുടെ സോഫ്റ്റ് കോപ്പി ജിസിസി സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പര്യാപ്തമല്ലെന്നും മന്ത്രാലയ‌ം അറിയിച്ചു.

ഇന്ത്യയെ കൂടാതെ ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നിവയാണ് യാത്രാനിരോധനം ഏർപ്പടുത്തിയ മറ്റ് രാജ്യങ്ങൾ

അതിനിടെ, രാജ്യത്ത് ഇതുവരെ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇത്തരം രോഗങ്ങളുമായി ബന്ധപെട്ട കേസുകൾ നിരീക്ഷിക്കാനും കണ്ടെത്താനും അണുബാധയെ ചെറുക്കാനും നിലവിൽ രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കഴിയുമെന്നും ആരോഗ്യ ഉപമന്ത്രി ഡോ. അബ്ദുല്ല അസിരി പറഞ്ഞു

Post a Comment

0 Comments