Top News

വീട് കേന്ദ്രീകരിച്ച് അന്തര്‍സംസ്ഥാന പെണ്‍ ഭ്രൂണഹത്യാ കേന്ദ്രം; ആശാ വര്‍ക്കര്‍ അടക്കം 13 പേര്‍ പിടിയില്‍

ബര്‍ഹാംപൂര്‍: ഒഡിഷയില്‍ ഗര്‍ഭസ്ഥ പെണ്‍ശിശുക്കളെ കൊല്ലുന്ന സംഘം പിടിയില്‍. നിയമവിരുദ്ധമായി ഭ്രൂണഹത്യ നടത്തുന്ന 13 അംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ ആശാ വര്‍ക്കര്‍ ആണ്.[www.malabarflash.com]

അള്‍ട്ര സൗണ്ട് സ്‌കാനിംഗ് നടത്തി ഗര്‍ഭഛിദ്രം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമാണ് ഇതെന്ന് ബര്‍ഹാംപൂര്‍ എസ്പി എം ശരവണ വിവേക് അറിയിച്ചു. സ്വകാര്യ ലാബുകള്‍ നടത്തുന്നവരും കമ്മൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആശാ വര്‍ക്കര്‍, നഴ്‌സിംഗ് സെന്റര്‍ നടത്തുന്നവരും ക്ലിനിക്കിലെ ജോലിക്കാരുമാണ് പിടിയിലായിരിക്കുന്നത്. അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് നടത്തുന്ന ഉപകരണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 18,200 രൂപയും ഒരു മൊബൈല്‍ ഫോണും ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു.

ഇന്ത്യയില്‍ നിരോധിച്ച അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീനും പിടിച്ചെടുത്തവയിലുണ്ട്. ലാബ് ഉടമകള്‍, ആശുപത്രി ഉടമകള്‍ എന്നിവരുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ച്ചിരുന്നതെന്ന് എസ്പി പറഞ്ഞു. വിശ്വസനീയമായ വിവരത്തെത്തുടര്‍ന്ന് വീട്ടില്‍ നടത്തുന്ന ഗര്‍ഭഛിദ്ര കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു തെരച്ചില്‍. 

റെയ്ഡ് നടക്കുമ്പോള്‍ 12 ഗര്‍ഭിണികള്‍ ഇവിടെയുണ്ടായിരുന്നു.രണ്ടര വര്‍ഷത്തിലേറെയായി ഈ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അറസ്റ്റിലായ ആശാ വര്‍ക്കര്‍ റിനാ പ്രധാന്‍ വ്യാഴാഴ്ച രണ്ട് ഗര്‍ഭിണികളെ കേന്ദ്രത്തില്‍ എത്തിച്ചിരുന്നതായും ഇതിന് ഇവര്‍ക്ക് കമ്മീഷന്‍ ലഭിച്ചതായും പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post