NEWS UPDATE

6/recent/ticker-posts

മഞ്ചേരി നഗരസഭാ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസ്;മുഖ്യപ്രതി പിടിയില്‍

മലപ്പുറം: മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍.നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ്(28) എന്ന കൊച്ചുവാണ് പോലിസ് പിടിയിലായത്.തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.[www.malabarflash.com]

കൊലപാതകത്തില്‍ രണ്ടുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മഞ്ചേരി സ്വദേശി അബ്ദുല്‍ മജീദും നെല്ലിക്കുത്ത് സ്വദേശി ഷംസീറുമാണ് കസ്റ്റഡിയിലുള്ളത്. 

ചൊവ്വാഴ്ച രാത്രിയിലാണ് മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന അബ്ദുല്‍ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്.

തലയിലും, നെറ്റിയിലും മുറിവേറ്റതിനെ തുടര്‍ന്ന് രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

Post a Comment

0 Comments